Advertisement

കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു

2 days ago
Google News 2 minutes Read

കൊച്ചി കായലിൽ കാണാതായ ടാൻസാനിയൻ നാവികനായി തിരച്ചിൽ തുടരുന്നു. നാവികസേനയാണ് തിരച്ചിൽ പുനരാരംഭിച്ചത്. ടാൻസാനിയൻ കേഡറ്റ് അബ്ദുൾ ഇബ്രാഹിം സാലെയെയാണ് കാണാതായത്. വെണ്ടുരുത്തി പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ടാൻസാനിയ പൗരനായ നാവികൻ കായലിലേക്ക് ചാടിയത്.

പരിശീലനത്തിനിടെയാണ് കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ടാൻസാനിയയിൽ നിന്ന് പരിശീലനത്തിനായാണ് നാവികൻ എത്തിയത്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.

Story Highlights : Search continues for Tanzanian sailor missing in Kochi backwaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here