ഇറാനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ യുഎസ് പടക്കപ്പലുകള്‍ ആക്രമിക്കും; അമേരിക്കക്ക് മുന്നറിയിപ്പുമായി ഹൂതികള്‍

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഹൂതികള്‍. ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് അമേരിക്കക്ക് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ സൂചനയുള്ള പശ്ചാത്തലത്തിലാണ് ഹൂതികളുടെ ഭീഷണി. (Yemen’s Houthis vow to strike US ships if America attacks Iran)
ഇറാനെ പിന്തുണച്ചുകൊണ്ട് ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹൂതികള്‍ തയ്യാറെടുക്കുകയാണെന്ന് ഹൂതികളുടെ പ്രതിനിധി കഴിഞ്ഞയാഴ്ച ദി നാഷണലിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഹൂതി വിമതര്‍ കീഴടങ്ങിയതായും ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായും കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
Read Also: ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷന്റെ പരിശോധന; നടപടി തീരസംരക്ഷണ നിയമം ലംഘിച്ചെന്ന പരാതിയിൽ
അതേസമയം ഇന്നും ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ശക്തമായി തുടരുകയാണ്. ഇറാനില്‍ നിന്ന് അഞ്ച് റോക്കറ്റുകള്‍ പതിച്ചെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാനില്‍ നിന്നുളള ഡ്രോണ്‍ ഇസ്രയേല്‍ നഗരമായ ബെയ്ത് ഷെആനില്‍ പതിച്ചു. വടക്കന്‍ ഇസ്രായേലി നഗരമായ ബെയ്ത് ഷെആനിലെ ഒരു ഇരുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണുകളില്‍ ഒന്ന് ഇടിച്ചുകയറി, കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Story Highlights : Yemen’s Houthis vow to strike US ships if America attacks Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here