Advertisement

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ ലീഡ് പിടിച്ച് ആര്യാടൻ‌ ഷൗക്കത്ത്

June 23, 2025
Google News 1 minute Read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 673 വോട്ടുകൾക്ക് മുന്നിലാണ്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പത്ത് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പായിട്ട് ഇതിനെ ആരും കാണുന്നില്ല. കേരളം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്തെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ ​ദുർ​ഗതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും നിലമ്പൂരുകാർ വോട്ടുചെയ്യുമെന്ന പ്രതീക്ഷയാണ് അവർക്കൊക്കെയുള്ളത്. അതിന്റെ ഫല പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Story Highlights : Nilambur By-election, Aryadan Shoukath leading

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here