Advertisement

‘അഴിമതികാരനായ ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ച പാരമ്പര്യമുണ്ട്’; വിവാദ പരാമർശവുമായി വടകര നഗരസഭാ മുൻ അധ്യക്ഷൻ

2 days ago
2 minutes Read

വിവാദ പരാമർശവുമായി വടകര നഗരസഭാ മുൻ അധ്യക്ഷൻ ഇ ശ്രീധരൻ. അഴിമതികാരനായ ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ച പാരമ്പര്യമുണ്ട്. നഗരസഭ ഓഫിസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഉണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു. വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസ പ്രസംഗം നടത്തുകയായിരുന്നു ഇ ശ്രീധരൻ.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ആശംസ പ്രസംഗം നടത്തവേയാണ് ഇ ശ്രീധരന്റെ വിവാദ പരാമർശം. സാധാരണക്കാരെ പിഴിഞ്ഞ് ടാറ്റയോ ബിർളയോ ആകാൻ ചില ഉദ്യോ​ഗസ്ഥന്മാർർ ശ്രമിക്കുന്നതായും ഇ ശ്രീധരൻ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോ​ഗസ്ഥർ സന്മനസോടെ കാര്യങ്ങൾ മനസിലാക്കണമെന്ന് ഇ ശ്രീധരൻ പറഞ്ഞു. പ്ര​ഗത്ഭരായ ഉദ്യോ​ഗസ്ഥരുള്ള ന​ഗരസഭയാണ് വടകര ന​ഗരസഭ. എന്നാൽ ചില ഉദ്യോ​ഗസ്ഥന്മാർ കാശ് വാങ്ങാനുള്ള ഏർപ്പാടായി മാറ്റുന്നതായി പറയപ്പെടുന്നുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Read Also: കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം റെയിൽവേ ട്രാക്കിൽ

“ഒന്നുകിൽ വിജിലൻസ് പിടിയിലാകും. പിടിപ്പിക്കാൻ എളുപ്പമാണ്. അല്ലെങ്കിൽ പണ്ടൊരു ബിൽഡിങ് ഇന്ഡസ്പെക്ടർ ഉണ്ടായിരുന്നു. പൈസ കിട്ടിയാലേ ലൈസൻസ് കൊടുക്കൂ എന്ന് നിർബന്ധമായിരുന്നു. അവസാനം അയാശളുടെ കാൽ തല്ലിയൊടിച്ചിട്ടുണ്ട്. അതിനും കഴിവുള്ളവരാണ് വടകരക്കാർ എന്നായിരുന്നു അദേഹത്തിന്റെ പരാമർശം.

Story Highlights : Former Vadakara Municipality Chairman E Sreedharan with controversial remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top