Advertisement

‘എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ’; ലഹരി വാങ്ങുന്നവർക്ക് ഡിസ്കൗണ്ട് നൽകി; പ്രധാന സഹായിക്കായി തിരച്ചിൽ

3 days ago
2 minutes Read
dark web

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരനെന്ന് നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. ഡാർക്ക് വെബ്ബിലെ ലഹരി കച്ചവടത്തിന് നിരവധി അക്കൗണ്ടുകളാണ് എഡിസൺ ഉപയോ​ഗിച്ചിരുന്നത്. ഡാർക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്ന വർക്ക് എഡിസൺ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇങ്ങനെയാണ് ആദ്യ ഇടപാടുകാരെ കണ്ടെത്തിയത്.

എ‍ഡിസൺ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്നത് 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയെന്ന് കണ്ടെത്തി. കെറ്റാമെലോണിലൂടെ കൈകാര്യം ചെയ്തത് ഒരുമാസം 10000 എൽ എസ് ടി ബ്ലോട്ടുകളായിരുന്നു. കേസിൽ അഞ്ച് സഹായികളെയും ഇയാളുടെ ചില സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. പ്രധാന സഹായിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ബെം​ഗളൂരു കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വില്പന നടത്തിയിരുന്നത്. എഡിസന്റെ ഡിജിറ്റൽ ഗാഡ്ജെറ്റുകൾ പരിശോധിക്കും. ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് എൻ സി ബി കണ്ടെത്തൽ.

Read Also: ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല;14 മാസത്തിനിടെ എഡിസണ് കിട്ടിയത് 600 പാഴ്സൽ; കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ NCB

6 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എൻ സി ബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലാണ് എഡിസണ് കിട്ടിയത്. എഡിസനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കും. രണ്ടു വർഷമായി എഡിസൺ ഡാർക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം. ഡാർക്ക് നെറ്റിന്റെ വിവിധ മാർക്കറ്റുകളിൽ ലഹരി കച്ചവടം നടത്തുന്ന ആളാണ് എഡിസൺ. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എൻസിബിക്ക് ലഹരി ശ്യംഖലയിൽ കടന്നു കയറാനായത്.

ലെവൽ ഫോർ എന്ന വിശേഷണത്തിലാണ് ഡാർക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോൺ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്‌മെന്റുകളാണ് ഇവർ നടത്തിയത്. 1127 എൽഎസ്ഡി പിടികൂടി. 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്‌റ്റോ കറൻസി വഴിയാണ് കച്ചവടം നടത്തിയത്.

Story Highlights : NCB says Edison is dangerous drug dealer who arrested in dark web drug sale case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top