Advertisement

ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

1 day ago
Google News 1 minute Read
rabis

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ 19 പേരും മരിച്ചു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമേ മൂന്ന് മരണങ്ങള്‍ പേവിഷ ബാധ മൂലമാണെന്ന് കൂടി സംശയിക്കുന്നുണ്ട്.

ഈ മാസം വെറും അഞ്ച് ദിവസമായപ്പോള്‍ രണ്ട് മരണങ്ങള്‍ പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പല കേസുകളിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു എന്നതാണ് അറിയാന്‍ കഴിയുന്നത്. മരിച്ചതില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുണ്ട്.

Story Highlights : Rabies deaths a concern in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here