Advertisement

‘ഇനിയും ഒരു കുഞ്ഞിനെ കൂടി മരണത്തിന് വിട്ടു കൊടുക്കാൻ കഴിയില്ല, സമഗ്രമായ സ്കൂൾ ഓഡിറ്റിങ് ഉടൻ നടത്തണം’; കെ സി വേണുഗോപാൽ

July 19, 2025
Google News 1 minute Read

തേവലക്കരയിലെ മിഥുന്റെ മരണം കേരളത്തിലെ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് കെ സി വേണുഗോപാൽ. വൈദ്യുതി കമ്പനിയിൽ തട്ടി കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത് സ്ഥിരമാകുന്നു. സ്കൂളുകളിൽ സുരക്ഷ സംബന്ധിച്ച് ഓടിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി മുൻപേ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നാണ് കേരളം പ്രാർത്ഥിക്കുന്നത്.

കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. ചോദിക്കുന്നവരെ അധിക്ഷേപിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഇനിയും തുടരും. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷ കുറയുന്നു. വകുപ്പുകൾ പരസ്പരം കുറ്റം പറയുകയല്ല വേണ്ടത്. സമഗ്രമായ സ്കൂൾ ഓഡിറ്റിങ് ഉടൻ നടത്തണമെന്നും ഇനിയും ഒരു കുഞ്ഞിനെ കൂടി മരണത്തിന് വിട്ടു കൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സർവകലാശയിൽ SFI സ്വിച്ചിട്ട പോലെ പ്രതിഷേധം അവസാനിപ്പിച്ചു. സ്വിച്ച് ഇട്ടപോലെ സമരം നിർത്താനുള്ള നിർദ്ദേശം അവർക്ക് എവിടുന്നാണ് കിട്ടിയതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.

സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് കിട്ടുന്നില്ല. പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നത് നല്ല തീരുമാനം. ഇതൊക്കെ അഡ്ജസ്റ്റ്മെന്റ് പോരാട്ടം ആണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇതിന് പിന്നിലെ കെമിസ്ട്രി എല്ലാവർക്കും മനസ്സിലാകും. രാജഭവൻ ആർഎസ്എസിന്റെ കേന്ദ്രമാക്കാനുള്ള ശ്രമം നമ്മൾ എല്ലാം കണ്ടവരാണ്. ഇത്തരം ശ്രമങ്ങൾ രാജഭവനിൽ ഇനി നടക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : k c venugopal on mithun death kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here