Advertisement

സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അബദ്ധത്തില്‍ വിളിച്ച കോളില്‍ യുവതി കേട്ടത് തന്നെക്കുറിച്ചുള്ള ലൈംഗിക അധിക്ഷേപം; പരാതിയുമായി ദേവസ്വം ബോര്‍ഡ് ജീവനക്കാരി

7 hours ago
2 minutes Read
devaswom board employee against co workers

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപമെന്ന് പരാതി. സഹപ്രവര്‍ത്തകരായ ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ അധിക്ഷേപിച്ചത്. പരാതി ഒതുക്കി തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ശ്രമിച്ചെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. (devaswom board employee against co workers)

സംഘടനാ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് സഹപ്രവര്‍ത്തകയെ അപമാനിച്ചത്. പിരിവ് വാങ്ങി മടങ്ങിയജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ ജീവനക്കാരിക്ക് കോള്‍ പോയി.ഇതറിയാതെ ഇരുവരും ചേര്‍ന്ന് ജീവനക്കാരിക്കെതിരെ മോശമായ സംസാരിക്കുകയായിരുന്നു.

Read Also: ‘സതീഷിന് അവള്‍ വാരിക്കൊടുക്കണം, വസ്ത്രമിടീക്കണം, അവളെ മുറിയില്‍ പൂട്ടിയിടും, മര്‍ദിക്കും.. എന്നിട്ടും എന്റെ ചേച്ചി അയാളെ സ്‌നേഹിച്ചു’: അതുല്യയുടെ സഹോദരി

സ്ത്രീത്വത്തെ അപമാനിച്ചതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതി അവഗണിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയര്‍ക്കായി ഒത്തുതീര്‍പ്പിന് ശ്രമം നടന്നുവെന്നും പരാതിക്കാരി പറഞ്ഞു. ബോര്‍ഡിനു നല്‍കിയ പരാതി അവഗണിച്ചതോടെ കഴിഞ്ഞദിവസംവനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അധിക്ഷേപം നടത്തിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

Story Highlights : devaswom board employee against co workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top