ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ

ധർമസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം മറവു ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കർണാടക സർക്കാർ. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി . ഐ ജി എം എൻ അനുചേത്, ഡി സി പി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടും.
കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിംഗ് കേസുകൾ അടക്കം ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരും. വനിതാ കമ്മീഷന്റെ കത്ത് പ്രകാരവും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോർട്ട് പ്രകാരവുമാണ് ഉത്തരവ്.
അതേസമയം, ധർമസ്ഥലയിലെ നിഗൂഡതകളിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. നാല് പതിറ്റാണ്ടായി വനത്തിനുള്ളിൽ കൊല്ലപ്പെട്ടവർ നിരവധിയാണ്. മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ തെളിവുകളുടെ പിൻബലത്തോടെയുള്ളതാണ്. സംഘടിതമായ ക്രിമിനൽ പ്രവർത്തനമാണ് ധർമസ്ഥലയിൽ നടക്കുന്നതെന്ന് രാജ്യസഭാ എം പി പി സന്തോഷ് കുമാർ പറഞ്ഞു. ധർമസ്ഥല ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കാൻ അനുവധിക്കരുതെന്നും എംപി അമിത്ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Story Highlights : Dharmasthala case; Karnataka government forms special investigation team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here