‘അവൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്, അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ട ശേഷം സതീഷ് വിളിച്ചിരുന്നു’; അയൽവാസി

ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ നിരപരാധിയാണെന്ന് ഭർത്താവ് സതീഷ് പറഞ്ഞെന്ന് അയൽക്കാരൻ ആന്റണി. അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ട ശേഷമാണ് തന്നെ സതീഷ് ഫോണിൽ വിളിച്ചത്. ഒരു പാർട്ടിക്ക് പോയി മടങ്ങി വന്ന ശേഷമാണ് താൻ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സതീഷ് പറഞ്ഞതായും ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞു.
എന്നാൽ അതുല്യയുടേത് ആത്മഹത്യ എന്ന് പൂർണ്ണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സതീഷ് അതുല്യയെ കൊലപ്പെടുത്താനും സാധ്യതയുണ്ടെന്നും ആന്റണി വ്യക്തമാക്കി. അതുല്യ ഭർത്താവിന്റെ അടുത്ത നിന്ന് നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചിരുന്നു. തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ അമ്മ പറയുന്നു. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.
അതുല്യയെ ഭർത്താവ് സതീഷിന് സംശയമായിരുന്നു. പലപ്പോഴായും നല്ല വസ്ത്രം ധരിച്ച് പുറത്ത് പോകാൻ പോലും അതുല്യയെ ഭർത്താവ് അനുവദിച്ചിരുന്നില്ല. ആരുമായും സംസാരിക്കുന്നതോ ഇടപഴക്കുന്നതോ സതീഷിന് ഇഷ്ടമല്ലായിരുന്നു.
Story Highlights : Kollam Athulya Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here