Advertisement

വി എസിൻ്റെ വിയോഗം തീരാനഷ്ട്ടം; അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

8 hours ago
2 minutes Read
sureshgopi

വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വി എസിനെ വിയോഗം തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ മൂല്യങ്ങൾ വിലമതിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് ചരിത്രമായിരുന്നുവെന്നും സുരേഷ് ഗോപി അനുശോചിച്ചു. വി എസിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. മലമ്പുഴയിൽ പ്രചരണത്തിന് പോയിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാൻ പറ്റിയിരുന്നില്ല സുരേഷ് ഗോപി പറഞ്ഞു.

ജനസാഗരമാണ് വി എസ് അച്യുതാനന്ദനെന്ന വിപവ നായകനെ കാണാനായി തിരുവനന്തപുരത്തെ എ കെ ജി സെന്ററിൽ തടിച്ചുകൂടിയിരിക്കുന്നത്. തലസ്ഥാന നഗരം ഇതുവരെ കാണാത്ത ജനസാഗരമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ജൂണ്‍ 23നായിരുന്നു അദ്ദേഹത്തെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 3.20 ന് ആയിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് എകെജി പഠന ​ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.

Story Highlights : Union Minister Suresh Gopi expresses grief over the demise of VS Achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top