Advertisement

ആരോഗ്യപ്രശ്നങ്ങൾ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു

4 hours ago
Google News 1 minute Read
jagdeep dhankar

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാജികത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.

”അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്നാണ് ജഗ്ദീപ് ധൻകർ രാജി കത്തിൽ കുറിച്ചത്. രാഷ്ട്രപതി നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, തന്റെ ഭരണകാലത്ത് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു ജഗ്ദീപ് ധൻകർ കത്തിൽ പറഞ്ഞു.

ജഗ്ദീപ് ധൻകർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അയച്ച രാജിക്കത്ത്

ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളിൽ നിന്നും തനിക്ക് ലഭിച്ച ഊഷ്മളതയും വിശ്വാസവും വാത്സല്യവും എന്നെന്നേക്കുമായി വിലമതിക്കപ്പെടുന്നതാണെന്നും എന്നും ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. ഈ സുപ്രധാന കാലയളവിൽ ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികാസത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. നമ്മുടെ രാഷ്ട്രചരിത്രത്തിലെ ഈ പരിവർത്തന കാലഘട്ടത്തിൽ സേവനം ചെയ്യുന്നത് ഒരു യഥാർത്ഥ ബഹുമതിയാണ്. ഈ ആദരണീയമായ ഓഫീസ് വിടുമ്പോൾ, ഭാരതത്തിന്റെ ആഗോള ഉയർച്ചയിലും അസാധാരണമായ നേട്ടങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു, കൂടാതെ അതിന്റെ തിളക്കമാർന്ന ഭാവിയിൽ അചഞ്ചലമായ ആത്മവിശ്വാസം പുലർത്തുന്നു” ജഗ്ദീപ് ധൻകർ രാജി കത്തിൽ കുറിച്ചു.

അതേസമയം, കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹത്തിന് ആരോഗ്യപരമായ അവശതകൾ ഉണ്ടായിരുന്നു. നേരത്തെ അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശിപ്പിച്ചിരുന്നതുമാണ്. നേരത്തെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു ജഗ്ദീപ് ധൻകർ. പശ്ചിമ ബംഗാൾ ഗവർണറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Story Highlights : Vice President Jagdeep Dhankhar resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here