Advertisement

കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘കേസ് റദ്ദാക്കാൻ കോടതിയിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല’; റായ്പൂർ അതിരൂപത

19 hours ago
Google News 2 minutes Read

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേസ് റദ്ദാക്കാൻ കോടതിയിൽ പോകുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് റായ്പൂർ അതിരൂപത വക്താവ്. പൊലീസ് കേസ് എടുത്തതിൽ തന്നെ പാളിച്ചകൾ ഉണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്ന് ഞങ്ങളെയോ, തിരിച്ചോ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യൻ പൂമറ്റം ട്വന്റി ഫോറിനോട് പറഞ്ഞു.

എട്ടാം തീയതിയി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അടുത്ത നീക്കമെന്താണെന്ന് അറിയേണ്ടതുണ്ട്. ഇതറിഞ്ഞ ശേഷമേ സഭ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ. വിഷയത്തിൽ സർക്കാർ തങ്ങളെയോ തങ്ങൾ സർക്കാരിനെയോ സമീപിച്ചിട്ടില്ല. കേസ് എടുത്തതിൽ പാളിച്ചയുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണക്ക് നന്ദിയെന്നും ഫാ. സെബാസ്റ്റ്യൻ പൂമറ്റം പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകും.

Read Also: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ‍് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ റയിൽവെ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത് വെറും സംശയത്തിന്റെ പേരിലെന്നാണ് എൻഐഎ പ്രത്യേക കോടതിയുടെ സുപ്രധാന നിരീക്ഷണം.

രണ്ട് ആൾ ജാമ്യം, 50,000 രൂപ ബോണ്ട്, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നടത്തരുതെന്നും നിർദേശം. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.

Story Highlights : Raipur Archdiocese says not considering going to court to quash Nuns case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here