‘മതം മാറാനുള്ള സമ്മർദ്ദവും ശാരീരിക ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് പിന്നിൽ’; വെളിപ്പെടുത്തലുമായി സോനയുടെ സുഹൃത്ത്

കോതമംഗലത്ത് 23 വയസ്സുകാരി സോനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മതം മാറാനുള്ള സമ്മർദ്ദവും ശാരീരിക ഉപദ്രവവുമാണെന്ന് സുഹൃത്ത് ജോൺസി. റമീസ് സോനയെ മതം മാറണമെന്ന് നിരന്തരം നിർബന്ധിച്ചിരുന്നു. ഇതിനായി റമീസ് സോനയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതായും ജോൺസി വെളിപ്പെടുത്തി. ഈ മർദ്ദനത്തെക്കുറിച്ച് സോന തന്നോട് പറഞ്ഞതായും ജോൺസി മാധ്യമങ്ങളോട് വ്യക്തമാക്കി. മതം മാറാൻ റമീസിൻ്റെ കുടുംബവും നിർബന്ധം ചെലുത്തിയിരുന്നു. റമീസ് മറ്റൊരു ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകളും സോനയുടെ കൈവശമുണ്ടായിരുന്നു ഇതെല്ലം സോനയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുവെന്നും ജോൺസി പറഞ്ഞു.
സോനയുടെയും റമീസിന്റെയും രജിസ്റ്റർ വിവാഹം വരെ കാര്യങ്ങൾ എത്തിയിരുന്നു, എന്നാൽ അവസാന നിമിഷം റമീസ് വിവാഹത്തിൽ നിന്ന് പിന്മാറി. മതം മാറിയാൽ മാത്രം വിവാഹം ചെയ്യാമെന്ന് റമീസ് നിലപാടെടുത്തു. ഇതിന് സോന സമ്മതിച്ചെങ്കിലും വിവാഹശേഷം ഒറ്റയ്ക്ക് താമസിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കളോടൊപ്പം മാത്രമേ താമസിക്കൂ എന്ന റമീസിൻ്റെ നിലപാട് തർക്കങ്ങൾക്ക് കാരണമായി.
റമീസിന് മറ്റ് പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നതായി സോനയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഇതെല്ലാം സഹിച്ചാണ് വിവാഹത്തിന് തയ്യാറായതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സോന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ‘ചെയ്തോളൂ’ എന്ന് റമീസ് മറുപടി നൽകിയതായി ചാറ്റ് വിവരങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ റമീസ് മുൻപ് ലഹരി കേസുകളിൽ പ്രതിയായിരുന്നതായും പൊലീസ് അറിയിച്ചു.
Story Highlights : ‘Pressure to convert and physical abuse were behind the suicide’; Sona’s friend reveals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here