കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; ‘മതം മാറാൻ ആവശ്യപ്പെട്ട് കെട്ടിയിട്ട് മർദിച്ചു’; ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ

കോതമംഗലത്ത് ഇരുപത്തിമൂന്ന് വയസുകാരി സോനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് കെട്ടിയിട്ട് മർദിച്ചെന്നാണ് സോനയുടെ ആത്മഹത്യ കുറിപ്പ്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതിചേർക്കും.
താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിൽ നിന്ന് കണ്ടെത്തി. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ വീട്ടുകാർ ചില കാര്യങ്ങൾ മുന്നോട്ടുവെച്ചു. മതം മാറണമെന്നായിരുന്നു റമീസിന്റെ വീട്ടുകാരുടെ ആവശ്യം.
Read Also: ട്രെയിനിൽ നിന്ന് യാത്രികയെ തള്ളിയിട്ട് കവർച്ച; പ്രതി പിടിയിൽ, കോഴിക്കോട്ടെത്തിച്ച് തെളിവെടുപ്പ്
സോനയും മതം മാറാൻ തായാറായിരുന്നു. എന്നാൽ വിവാഹനന്തരം ഇരുവരും തനിച്ച് താമസിക്കണമെന്നായിരുന്നു സോന ആവശ്യപ്പെട്ടത്. റമീസ് ഈ ആവശ്യം നിരസിച്ചു. മാറി താമസിക്കാൻ കഴിയില്ലെന്നും മാതപിതാക്കൾക്കൊപ്പം നിൽക്കണമെന്ന് റമീസ് തീരുമാനമെടുത്തു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് സോന സ്വന്തം വീട്ടിലേക്ക് വന്നു. സോന പിന്നീട് റമീസിന്റെ ഫോണിലേക്ക് മെസേജ് അയച്ചെങ്കിലും സോനയെ റമീസ് ബ്ലോക്ക് ചെയ്തിരന്നു. തുടർന്ന് റമീസിന്റെ മാതാവിന്റെ ഫോണിലേക്ക് ആത്മഹത്യ സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.
തന്നെ നിർബന്ധിച്ച് മതം മാറാൻ പ്രേരിപ്പിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. റമീസിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നതായും ഇതെല്ലാം സഹിച്ചു ക്ഷമിച്ചുമാണ് താൻ വിവാഹത്തിന് തയാറായതെന്ന് സോന ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
Story Highlights : Kothamangalam 23 year old suicide case, Boy friend in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here