‘ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണം, മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം വേണം’; ഹക്കീം അസ്ഹരി

പ്രാർത്ഥനയുടെ ഭാഗമായുള്ള ശബ്ദത്തിൽ മിതത്വം വേണമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് ഉൾപ്പടെയുള്ളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം വേണം. ബാങ്ക് ഉൾപ്പെടെ പ്രാർത്ഥന മന്ത്രങ്ങൾക്ക് അമിത ശബ്ദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം.
അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക പ്രവാചക വചനമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലിങ്ങൾക്കും പ്രയാസമാകും. അമുസ്ലിങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുറത്തേക്ക് കേൾപ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.
Story Highlights : abdul hakim azhari avoid excessive noise during worship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here