ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണം, പിണറായി സർക്കാർ രാഷ്ട്രീയപരിരക്ഷ നൽകുന്നു; ഷോൺ ജോർജ്

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്ന് ബിജെപി. കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യ കാരണം നിർബന്ധിത മതപരിവർത്തന ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി സർക്കാർ ലൗ ജിഹാദിന് രാഷ്ട്രീയപരിരക്ഷ നൽകുന്നു.
കോതമംഗലത്ത് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർത്തു. ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികളുമായി റമീസിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു.
.പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റഹിം, ഭാര്യ ഷെറിൻ എന്നിവരെയും റമീസിന്റെ സുഹൃത്ത് പറവൂർ സ്വദേശി സഹദിനെയുമാണ് കേസിൽ പ്രതിചേർത്തത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഒളിവിൽ പോയ ഇവരെ പിടികൂടാനുള്ള അന്വേഷണം ഉൗർജിതമാക്കി.
റമീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചയിലേക്ക് മാറ്റി. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു.റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Story Highlights : shone george against love jihad in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here