Advertisement

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

11 hours ago
2 minutes Read

കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി കെയ്ത്ത് ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. മാമോദിസ കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറു വരെ ആശുപത്രിയിൽ പ്രവർത്തിച്ചു. മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ ആണ് കെയ്ത്ത്. വാഹനത്തിനുള്ളിൽ കുറുപ്പന്തറ സ്വദേശികളായ ഏ‍ഴ് പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights : Three year old died after car ramp into a school wall in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top