Advertisement

ബാലഭാസ്കറിൻ്റെ മരണം; സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് കുടുംബം,കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ

13 hours ago
2 minutes Read
BALABHASKAR

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ദുരൂഹ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ.സി. ഉണ്ണി, തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു.

​2018-ലാണ് വാഹനാപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ദുരൂഹതകൾ ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന സിബിഐ അന്വേഷണത്തിൽ അപകടം സ്വാഭാവികമാണെന്നും ഗൂഢാലോചനയില്ലെന്നും കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സിബിഐയുടെ കണ്ടെത്തലുകളിൽ തൃപ്തരല്ലാത്ത കുടുംബം അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

Read Also: സിപിഐഎം പിബിയ്ക്ക് നല്‍കിയ പരാതിക്കത്ത് കോടതിയിലെത്തി; ചോര്‍ത്തിയത് എം വി ഗോവിന്ദന്റെ മകനെന്ന് ചെന്നൈ വ്യവസായി

​സിബിഐ സമർപ്പിച്ച റിപ്പോർട്ട് അന്തിമമല്ലെന്നും തങ്ങളുടെ കൈവശമുള്ള ചില തെളിവുകളും വിവരങ്ങളും പരിഗണിച്ച് റിപ്പോർട്ട് അംഗീകരിക്കാതെ കൂടുതൽ അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. റിപ്പോർട്ടിന്മേൽ കോടതി ഉടൻ തീരുമാനമെടുക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാലഭാസ്കറിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിൻ്റെ നിലപാട് വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ഈ പുതിയ നീക്കം.

Story Highlights : Balabhaskar’s death; Family asks court not to accept CBI report, demands further investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top