‘കോടിയേരി എടുത്ത നിലപാട് ഗോവിന്ദന്‍ മാഷിനെടുക്കാന്‍ പറ്റിയില്ല, അദ്ദേഹം മകനെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതനായി’; ആരോപണവുമായി ഷര്‍ഷാദ്

സാമ്പത്തിക പരാതികളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎമ്മിലെ ചില നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. ഇതുള്‍പ്പെടെ പരാമര്‍ശിക്കുന്ന പരാതിയാണ് താന്‍ സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ സമര്‍പ്പിച്ചതെന്നും കത്ത് ചോര്‍ന്ന് കോടതിയിലെത്തിയതിന് പിന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്നുമാണ് ആരോപണം. 2022ല്‍ ചെന്നൈയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴാണ് ഷര്‍ഷാദ് പരാതി നല്‍കിയത്. ഇത് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയപ്പോഴാണ് കത്ത് ചോര്‍ന്നതെന്നാണ് ആരോപണം. ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്. (Muhammed sharshad allegation against mv govindan’s son)
രാജേഷ് ലോക കേരള സഭയില്‍ എത്തിയ ശേഷമാണ് വളര്‍ന്നതെന്ന് മുഹമ്മദ് ഷര്‍ഷാദ് മാധ്യമങ്ങളോട് വിശദീകരിച്ചു. പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവര്‍ക്കെതിരെ തന്റെ പരാതിയില്‍ പറയുന്നുണ്ട്. തോമസ് ഐസക് തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഇടപെട്ടു. എം വി ഗോവിന്ദന്റെ മകന്റെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ രാജേഷ് ഇടപെട്ടു. തന്റെ പരാതി എംവി ഗോവിന്ദന്‍ അവഗണിച്ചു. എം വി ഗോവിന്ദന്‍ മകനെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതനായെന്നും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത നിലപാട് എം വി ഗോവിന്ദനും തുടര്‍ന്നിരുന്നെങ്കില്‍ രാജേഷ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി
താന്‍ പരാതി നല്‍കിയ ശേഷം രാജേഷ് കൃഷ്ണ പാര്‍ട്ടി നേതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട് തുടങ്ങിയെന്നും എന്നാല്‍ എം വി ഗോവിന്ദനില്‍ നിന്ന് പിന്തുണ ലഭിച്ചതായി സംശയമുണ്ടെന്നും മുഹമ്മദ് ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. അത് മകന്റെ സ്വാധീനം കൊണ്ടാകാമെന്നും മകന്റെ ചില പോരായ്മകള്‍ കൊണ്ടാകാം വിഷയത്തില്‍ എം വി ഗോവിന്ദന്‍ മൗനം പാലിക്കുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു. ഇപ്പോഴത്തെ മന്ത്രി സഭയിലുള്ള ആര്‍ക്കും രാജേഷുമായി ബന്ധമില്ല. മുന്‍ മന്ത്രിമാര്‍ക്ക് രാജേഷുമായി ബന്ധമുള്ളതിന്റെ വിശദമായ വിവരങ്ങള്‍ കത്തിലുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും അതിന്റെ പ്രധാന കാരണം പി ശശിയാണെന്നും ഷര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിയെ മുഴുവനായി കുറ്റപ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് ഷര്‍ഷാദ് വിശദീകരിക്കുന്നു. ഒന്നോ രണ്ടോ പേര്‍ ഉള്‍പ്പെട്ട കാര്യത്തില്‍ പാര്‍ട്ടിയെ ഒന്നടങ്കം മോശമായി ചിത്രീകരിക്കാനാകില്ല. പാര്‍ട്ടിയില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുള്ള വിശ്വാസമൊന്നും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Muhammed sharshad allegation against mv govindan’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here