Advertisement

‘ഫൈറ്റ് ദി നൈറ്റ്’ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലെ ഗാനം പുറത്ത്

4 hours ago
Google News 3 minutes Read

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, റോഷൻ ഷാനവാസ്, ശരത് സഭ, റോണി ഡേവിഡ്, രഞ്ജി കാങ്കോൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഫൈറ്റ് ദി നൈറ്റ്’ എന്ന റാപ്പ് ഗാനം ആലപിച്ചിരിക്കുന്നത് റാപ്പർ ഗബ്രിയാണ്.

ടി-സീരീസ് മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യെസ്‌കാൻ ഗാരി പെരേരയും, നേഹ എസ് നായരും ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും ഗബ്രി തന്നെയാണെന്നത് ശ്രദ്ധേയമാണ്.

നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് നിർമ്മിച്ചിരിക്കുന്നത് എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദീപൻ പട്ടേൽ എന്നിവർ ചേർന്നാണ്. ജ്യോതിഷ് എം, സുനു എ.വിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അഭിലാഷ് ശങ്കർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സംവിധായകനായ നൗഫൽ അബ്ദുള്ള തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് സെപ്റ്റംബർ ആറിന് ഓണം റിലീസായി തിയറ്ററുകളിലെത്തും.

Story Highlights :‘Fight the Night’ song from Nellikampoyil Knight Riders is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here