ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യം

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈർ,ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും കേസ് മാറ്റിവെക്കുകയായിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസുമായി തങ്ങൾക്കോ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ബുജൈറിന് ഒരു സംരക്ഷണവും നൽകില്ലെന്നും പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : court bail for p k bujair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here