‘പ്രതിപക്ഷ നേതാവിനാണ് പെൺകുട്ടി പരാതി നൽകിയത്, അവർ അന്വേഷിക്കട്ടെ’; എൻ എൻ കൃഷ്ണദാസ്

കോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ്.പ്രതിപക്ഷ നേതാവിനാണ് പെൺകുട്ടി പരാതി നൽകിയത്. പ്രതിപക്ഷ നേതാവിനോട് പരാതി പറയണമെങ്കിൽ എന്തായാലും ആ പക്ഷത്തുള്ള ആൾ ആയിരിക്കണമല്ലോയെന്നും എൻ എൻ കൃഷ്ണദാസ് ട്വന്റിഫോറിനോട് പറഞ്ഞു. പലരും കൂടുതൽ പരാതികളും ആയി മുന്നോട്ടു വരാത്തത് സമൂഹത്തിൽ വെളിപ്പെടുമെന്ന് കരുതിയെതിനാൽ ആകാം. ഇതെല്ലാം കോൺഗ്രസ് സംസ്കാരമാണ്. അവർ അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവനേതാവിനെതിരായ അശ്ലീല സന്ദേശ ആരോപണത്തിൽ കരുതലോടെ പ്രതികരിക്കാനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ എടുത്തുചാടി പ്രതികരിക്കേണ്ടെന്ന് നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല.
ഇതിനിടെ എംഎൽഎയും യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ രംഗത്തുവന്നു. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുല്‍ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്കർ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നല്‍കിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്കർ ദുബൈയില്‍ ആരോപിച്ചു.
Story Highlights : N N Krishnadas responds to actress Rini Ann George’s revelations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here