Advertisement

ഹണി ഭാസ്‍കറിനെതിരായ സൈബർ ആക്രമണം; പ്രതിപ്പട്ടികയിൽ മുൻ ഐപിഎസ് ഓഫീസറും

9 hours ago
2 minutes Read

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറിന്റെ പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിപട്ടികയിൽ മുൻ ഐപിഎസ് ഓഫീസറും ഉൾപ്പെടുന്നു. റിട്ട. പൊലീസ് ഉദ്യാഗസ്ഥൻ ഡി. മധു കേസിലെ നാലാം പ്രതി. മധു ഡി ഊർക്കനകൻ എന്ന പേജിലൂടെയാണ് സൈബർ ആക്രമണം നടത്തിയത്.

തിരുവനന്തപുരം സിറ്റി പോലീസ് ആണ് എഫ്ഐഎആർ രജിസ്റ്റർ ചെയ്തത്. മധു, പോൾ ഫ്രെഡി, അഫ്സൽ കാസിം, വി ഹെയ്റ്റ് സിപിഎം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകൾക്കെതിരെയാണ് കേസ്. ഹണി ഭാസ്കറിന്റെ ഫേസ്ബുക്കിൽ നിന്നും ചിത്രങ്ങളെടുത്ത്, അവരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ഷാഫി പറമ്പിൽ എംപിക്ക് താൻ പരാതി നൽകിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ 24 നോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് തന്നെ ഷാഫിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതാണ്. ഷാഫി പറമ്പിലിന് എല്ലാമറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്ന് ഹണി ഭാസ്കരൻ ആവർത്തിച്ചു.

ഷാഫി പറമ്പിലിന് എല്ലാമറിയാം. ഷാഫി പറമ്പിലിന് ഞാൻ പോയി പരാതി നൽകിയെന്ന് എവിടേയും പറഞ്ഞിട്ടില്ല. രണ്ട് വനിതാ പ്രവർത്തകർ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെ നൽകിയ പരാതി എന്തായെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരിയായ ഞാനെങ്ങനെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ ഇരിക്കുന്ന ഷാഫി പറമ്പിലിന് പരാതി നൽകുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയത് ഷാഫിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് എതിരെ യൂത്ത് കോൺഗ്രസിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നാണ് താൻ പറഞ്ഞിട്ടുള്ളത്. ഷാഫി പറമ്പിൽ മെറിറ്റുള്ള മനുഷ്യനാണെങ്കിൽ ഇത്തരം വിഷയങ്ങളിലേക്ക് കടക്കുകയല്ലേ വേണ്ടത്. അദ്ദേഹത്തിന് ധാർമികതയെ കുറിച്ച് സംസാരിക്കാൻ എന്താണ് യോഗ്യതയെനനും ചോദിച്ചു.

സാമൂഹിക മാധ്യമത്തിലൂടെ ചാറ്റ് ചെയ്ത ശേഷം രാഹുൽ മാങ്കൂട്ടത്തിൽ, ഇതേക്കുറിച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചെന്ന് ഹണി ഭാസ്കർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായ അധിക്ഷേപം നേരിടുന്നു എന്നാണ് ഹണി ഭാസ്കറിന്റെ പരാതി.

സൈബര്‍ ആക്രമണത്തിനെതിരെ ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാതിരിക്കാനാണ് ഇത്തരം ഭീഷണികളെന്നാണ് കരുതുന്നതെന്ന് ഹണി പറയുന്നു. താന്‍ ഈ അക്രമത്തെ നേരിടും. പക്ഷേ തന്റെ ചുറ്റിലുമുള്ളവരുടെ അവസ്ഥ അങ്ങനെയല്ല. ഇരകളാക്കപ്പെട്ടവര്‍ മുന്‍പോട്ടു വരണമെന്ന് ആവശ്യപ്പെടുന്നവര്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും ഹണി കൂട്ടിച്ചേര്‍ത്തു.

Story Highlights : Cyber Attack Honey Bhaskar, Ex-IPS Officer in Accused List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top