കരാര്‍-സ്‌കീം തൊഴിലാളികളുടെ ഉത്സവബത്ത കൂട്ടി; ആശമാര്‍ക്ക് ലഭിക്കുക 1450 രൂപ

ഓണം പ്രമാണിച്ച് കരാര്‍-സ്‌കീം തൊഴിലാളികളുടെ ഉത്സവബത്ത വര്‍ധിപ്പിച്ചു. ഓണത്തിന് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 250 രൂപ അധികം ലഭിക്കും. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും ഉത്സവബത്തയായി 1450 രൂപ വീതം ഓണത്തിന് ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ ലഭിക്കും. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് 1550 രൂപ ലഭിക്കും. (govt. increased onam bonus of contract-scheme workers)
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസും ഇത്തവണ സര്‍ക്കാര്‍ 500 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ 4500 രൂപയാണ് ബോണസായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
Read Also: ഈ വര്‍ഷം സ്ഥിരീകരിച്ചത് 41അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍; ആക്ടീവ് കേസുകള്‍ 18: ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
Story Highlights : govt. increased onam bonus of contract-scheme workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here