Advertisement

‘ഓണം ഹിന്ദുക്കളുടെ ഉത്സവം, ആഘോഷത്തില്‍ മുസ്ലീം കുട്ടികള്‍ പങ്കെടുക്കരുത്’; സ്‌കൂള്‍ ഗ്രൂപ്പില്‍ അധ്യാപികയുടെ വിദ്വേഷ ഓഡിയോ സന്ദേശം

4 hours ago
3 minutes Read
teacher's hate audio message about onam in school whatsapp group

സ്‌കൂള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ വിദ്വേഷ സന്ദേശം. ഓണാഘോഷത്തില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന് അധ്യാപിക രക്ഷിതാക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചത് വിവാദമാകുകയാണ്. തൃശ്ശൂര്‍ പെരുമ്പിലാവ് സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ആണ് സംഭവം. ഓണം ഹിന്ദുക്കളുടെ ഉത്സവമാണെന്ന് പറഞ്ഞാണ് അധ്യാപിക വിദ്വേഷ സന്ദേശമയച്ചത്. അധ്യാപിക അയച്ച ഓഡിയോ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. (teacher’s hate audio message about onam in school whatsapp group)

ഓണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഹിന്ദുക്കളുടേതായതിനാല്‍ അതിനെ മുസ്ലീം വിഭാഗത്തിലുള്ളവര്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് വിദ്വേഷ സന്ദേശത്തില്‍ അധ്യാപിക പറയുന്നത്. സ്‌കൂളില്‍ നാളെ ഓണാഘോഷ പരിപാടികള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അധ്യാപികയുടെ ഉപദേശം. ടീച്ചര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതിയുമായി രംഗത്തെത്തി. അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.

Story Highlights : teacher’s hate audio message about onam in school whatsapp group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top