Advertisement

സ്വതന്ത്ര നീതി പൗരാവകാശം; ഐസിഎഫ്

6 hours ago
1 minute Read
ICF

സ്വതന്ത്ര നീതി നിർവ്വഹണം ജനാധിപത്യത്തിന്റെ അടിത്തറയാണ് അത് ഓരോ പൗരൻറെയും അവകാശമാണെന്നും ഐസിഎഫ് ഫ്രീഡം ഡിസ്‌കോർസ് അഭിപ്രായപ്പെട്ടു. നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണ് എന്നതാണ് നിയമ വാഴ്ച്ചയുടെ കാതൽ. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും നീതിയുക്തമായും സ്വാതന്ത്രമായും ഉറപ്പാക്കാൻ കോടതികൾക്ക് എന്നപോലെ സർക്കാരുകൾക്കും നിയമനിർമാണസഭകൾക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെ പേരിലോ ഒരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല.

ഇന്ത്യ സ്വാതത്രത്തിന്റെ എഴുപത്തി ഒൻപതാം വാർഷികം ആഘോഷിക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. നമ്മുടെ പൂർവികർ ഒരുമിച്ചുനിന്ന് നേടിയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കൽ നമ്മുടെ കടമയാണെന്നും പ്രവാസികൾക്കും ഇതിൽ ധാരാളം ചെയ്യാനുണ്ടെന്നും ഫ്രീഡം ഡിസ്‌കോഴ്സ് ഓർമിപ്പിച്ചു.

എഴുപത്തി ഒൻപതാം ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ‘നീതി സ്വതന്ത്രമാവട്ടെ’ എന്ന പ്രമേയത്തിൽ ഐസിഎഫ് ദമ്മാം റീജിയൻ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ഫ്രീഡം ഡിസ്‌കോഴ്സ്. ഹോളിഡേയ്സ് ഹോട്ടലിൽ ഐസിഎഫ് റീജിയൻ ഡെപ്യൂട്ടി പ്രസിഡന്റ്‌ സിദ്ദിഖ് സഖാഫി ഉറുമി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ സെക്രട്ടറി അൻവർ കളറോഡ് വിഷയാവതരണം നടത്തി. ഓപ്പറേഷനൽ അഫയെഴ്സ് പ്രസിഡന്റ്‌ ശംസുദ്ദിൻ സഅദി ആധ്യക്ഷ്യം വഹിച്ചു. റീജിയൻ പ്രസിഡന്റ്‌ അഹ്മദ് നിസാമി, സാമൂഹ്യ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, മഹമൂദ് പൂക്കാട്, സ്വബൂർ വാരം എന്നിവർ പ്രസംഗിച്ചു. മീഡിയ & പിആർ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്റർ ആയിരുന്നു. ഓർഗനൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗത്താവും അഡ്മിൻ സെക്രട്ടറി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.

Story Highlights : Independent Justice Civil Rights; ICF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top