Advertisement

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്; ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ

5 days ago
2 minutes Read

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. സർക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്.

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതൽ നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു.

Read Also: രാഹുലിന് നിയമസഭയിൽ വരാൻ തടസമില്ലെന്ന് കെ.മുരളീധരൻ; നിലപാട് മയപ്പെടുത്തി കൂടുതൽ നേതാക്കൾ

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കുടിശിക തീർക്കാതെ ഇനി ഉപകരണങ്ങൾ നൽകില്ലെന്ന് വിതരണക്കാരുടെ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.

Story Highlights : Heart surgery in government hospitals facing crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top