പഹൽഗാം ഭീകരാക്രമണം; ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’; അപലപിച്ച് SCO അംഗരാജ്യങ്ങൾ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് എസ്‌സിഒ അംഗരാജ്യങ്ങൾ. ഇത്തരം ആക്രമണങ്ങളുടെ കുറ്റവാളികളെയും സംഘാടകരെയും സ്‌പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ പ്രഖ്യാപനം. വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് എസ്‌സിഒ അംഗരാജ്യങ്ങൾ വ്യക്തമാക്കി.
തീവ്രവാദ ഭീഷണികളെ നേരിടുന്നതിൽ പരമാധികാര രാഷ്ട്രങ്ങളുടെയും ഭരണധികാരികളുടെയും പങ്ക് അംഗീകരിക്കുന്നുവെന്ന് എസ്‌സിഒ അംഗരാജ്യങ്ങൾ പറഞ്ഞു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പറഞ്ഞിരുന്നു.
Read Also: ഷാങ്ഹായ് ഉച്ചകോടി; ‘സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദം, ഒന്നിച്ച് പോരാടണം’; പ്രധാനമന്ത്രി
നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവാദവൽക്കരണവും നേരിടുന്നതിന് എസ്‌സിഒ-വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഉച്ചകോടിയിൽ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ വിമർശനം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നതിന് സുഹൃത്തുക്കൾക്ക് നന്ദിയെന്ന് മോദി പറഞ്ഞിരുന്നു.
Story Highlights : SCO strongly condemn Pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here