വിവാദ ബീഡി-ബിഹാര്‍ പോസ്റ്റ്; കോണ്‍ഗ്രസ് കേരള ഘടകത്തെ തള്ളി ആര്‍ജെഡി; പോസ്റ്റ് ദൗര്‍ഭാഗ്യകരം എന്ന് തേജസ്വി യാദവ്

വിവാദ ബീഡി പോസ്റ്റില്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ തള്ളി ആര്‍ജെഡി. പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം എന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ബീഹാറിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഡ്ഢികള്‍ എന്ന് ഉപ മുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയും പ്രതികരിച്ചു. (Kerala Congress’s Biharis, bidis jibe irks Tejashwi)
ബീഹാറും ബീഡിയും ബി യില്‍ ആണ് തുടങ്ങുന്നത് എന്ന കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പോസ്റ്റ് ആണ് വിവാദമായത്. പ്രസ്താവനയില്‍ കേരളഘടകത്തെ തള്ളി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് തന്നെ രംഗത്തെത്തി. പ്രസ്താവനയെ ആര്‍ജെഡി പിന്തുണക്കില്ലെന്നും ഉദ്ദേശം എന്തുതന്നെയാണെങ്കിലും പരാമര്‍ശം തെറ്റ് എന്നും തേജസ്വി യാദവ് വ്യക്തമാക്കി.
Read Also: ‘തീര്‍ച്ചയായും നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങും’; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍
ബിഹാറിനെ കുറിച് വിഡ്ഢിത്തം പറയുന്നവര്‍ക്ക് ബീഹാറിന്റെ സംസ്‌കാരവും പാരമ്പര്യവും അറിയില്ലെന്നും ബിഹാറിനെ കളങ്കപ്പെടുത്തുന്ന അസുരന്മാരുടെ നാശം ഉറപ്പ് എന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പ്രതികരിച്ചു. പിശക് പറ്റി എന്നും സമൂഹ മാധ്യമ സംവിധാനം കൈകാര്യം ചെയ്യുന്നവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചു.
കോണ്‍ഗ്രസ് കേരളയുടെ പോസ്റ്റിനെ തള്ളി കോണ്‍ഗ്രസ് എം പി സയ്യിദ് നാസിര്‍ ഹുസൈനും രംഗത്ത് എത്തിയിരുന്നു. ബീഡിക്ക് ജിഎസ്ടി കുറച്ചത് ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വ്യാഖ്യാനിക്കാനാണ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് കേരള ഘടകം ശ്രമിച്ചതെങ്കിലും പോസ്റ്റ് പിന്നീട് കോണ്‍ഗ്രസിന് തന്നെ വിനയാവുകയായിരുന്നു.
Story Highlights : Kerala Congress’s ‘Biharis, bidis’ jibe irks Tejashwi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here