കുന്നംകുളം കസ്റ്റഡി മർദനം; സസ്പെൻഷൻ ശുപാർശയിൽ സന്തുഷ്ടനല്ല, അഞ്ചു പേരെയും സർവീസിൽ നിന്നും പിരിച്ചുവിടണം: വി.എസ് സുജിത്ത്

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനുള്ള ശിപാർശയിൽ സംതൃപ്തനല്ലെന്നും പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത്. ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ ആവശ്യം.
പിന്തുണയ്ക്ക് നന്ദി. ഇവർ ആർക്കും സർക്കാർ സർവീസിൽ തുടരാൻ യോഗ്യതയില്ല. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീംകോടതിയിലേ കേസിൽ കക്ഷി ചേരും. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കും. ശശീധരൻ മർദ്ദിച്ചത് സ്റ്റേഷന്റെ മുകളിൽ വച്ചാണ്.
അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു. നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നിലവിൽ നടപടി അടക്കമുള്ള നീക്കങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ഡ്രൈവർ ഷുഹൈറിനും പങ്കുള്ളതായി സുജിത്ത് ആരോപിച്ചു.
Story Highlights : kunnamkulam custody assault vs sujith against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here