Advertisement

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

10 hours ago
2 minutes Read
unnikrishnan movie

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ , ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും ദുർഗ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓണും നിർവഹിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാർ, സന്ദീപ്സേനൻ, സംവിധായകരായ ജി.എസ് വിജയൻ, അജയ് വാസുദേവ്, ഡാർവിൻ കുരിയാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Read Also: ഇത്ര വിജയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, ദൃശ്യം ഞാൻ തന്നെ നിർമ്മിച്ചേനെ ; ജീത്തു ജോസഫ്

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ.

Story Highlights : B Unnikrishnan-Nivin Pauly film shooting begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top