‘ട്വന്റിഫോർ പ്രതിനിധി യെമനിൽ എത്തി നിമിഷപ്രിയയെ കണ്ടത് അഭിനന്ദനാർഹം’; ചാണ്ടി ഉമ്മൻ എംഎൽഎ

നിമിഷപ്രിയയെ സനാ സിറ്റിയിലെ ജയിലിലെത്തി ട്വന്റിഫോർ പ്രതിനിധി അൻവർ പാലേരി സന്ദർശിച്ചതിൽ അഭിനന്ദനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞ മാസം താൻ ദോഹയിൽ എത്തി പ്രതിനിധികളെ കാണുകയും ജയിലിലെത്തി നിമിഷപ്രിയയെ കാണാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തേടണം എന്നാവശ്യപ്പെട്ടിരുന്നു. അവരുടെ മോചനത്തിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ചാണ്ടി ഉമ്മൻ ട്വന്റി ഫോറിനോട് പറഞ്ഞു.
നേരത്തെ നിമിഷപ്രിയയുടെ മോചനത്തിൽ ഗവർണറും, കാന്തപുരം ഉസ്താദും വളരെ പോസിറ്റീവായാണ് ഇടപ്പെട്ടിരുന്നത്. വെല്ലുവിളി നേരിട്ടുകൊണ്ട് യെമനിൽ പോകാൻ കാണിച്ച സംഘത്തിനൊപ്പം താനും ഉണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും നിമിഷപ്രിയയുടെ മോചനത്തിനായി കേരളം കാത്തിരിക്കുകയാണെന്നും, എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിക്കുന്ന ആദ്യ മലയാള മാധ്യമായി ട്വന്റിഫോര്‍. ആത്മവിശ്വാസമുണ്ടെങ്കില്‍ പോലും തന്നെ എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നും പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും നിമിഷപ്രിയ പറഞ്ഞു. അമ്മയെ കൂട്ടി സാമൂവല്‍ വന്നിരുന്നു. അതല്ലാതെ മറ്റൊന്നും അറിയില്ല. അമ്മ വന്നാല്‍ കുറേ കരയുമെന്ന് നിമിഷപ്രിയ പറഞ്ഞു. ജയിലില്‍ നിമിഷപ്രിയയുടെ സുരക്ഷയ്ക്കും മറ്റുമുള്ള ഒരു യെമന്‍ വനിത ഉണ്ടായിരുന്നു. അവരും അപേക്ഷിച്ചത് എങ്ങനെയെങ്കിലും നിമിഷപ്രിയയെ രക്ഷിക്കൂ എന്നാണ് അവരും പറയുന്നത്. വളരെ നല്ലൊരു സ്ത്രീയാണ് നിമിഷപ്രിയ എന്നാണ് അവര്‍ പറയുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിച്ചാല്‍ അതൊരു പുണ്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു – അന്‍വര്‍ പാലേരി വിശദമാക്കി.
Story Highlights : Chandy oommen mla appreciate Twenty-Four representative arrived in Yemen and met Nimisha Priya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here