രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ല; മല്ലികാർജുൻ ഖർഗെക്ക് കത്ത് അയച്ച് സിആർപിഎഫ്

വിദേശ യാത്രകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിആർപിഎഫ്. അത്തരം ലംഘനങ്ങൾ അദ്ദേഹത്തെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്ന് സിആർപിഎഫ് മുന്നറിയിപ്പ് നൽകി. മല്ലികാർജുൻ ഖർഗക്ക് സിആർപിഎഫ് കത്ത് അയച്ചു.
സിആർപിഎഫിൻ്റെ വിവിഐപി സുരക്ഷാ മേധാവി സുനിൽ ആണ് കത്ത് അയച്ചത്. മുന്നറിയിപ്പില്ലാത്ത ആറ് വിദേശയാത്രകളെക്കുറിച്ചും കത്തിൽ പരാമർശം. മല്ലികാർജുൻ ഖർഗെക്കും രാഹുൽഗാന്ധിക്കും കത്തയച്ചു. സുനിൽ ജൂൻ ആണ് കത്തയച്ചത്. വിദേശയാത്രകൾ നടത്തുമ്പോൾ 15 ദിവസം മുൻപ് അറിയിക്കണം. എന്നാൽ അത് രാഹുൽ ഗാന്ധി പാലിക്കാറില്ല എന്നും കത്തിൽ പരാമർശിച്ചു.
ഗാന്ധിജിയുടെ വിദേശയാത്രകളെക്കുറിച്ചും ഇറ്റലി, വിയറ്റ്നാം, ദുബായ്, ഖത്തർ, ലണ്ടൻ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തുന്നുണ്ടെന്ന് കത്തിൽ പറയുന്നു.
“യെല്ലോ ബുക്ക്” പ്രോട്ടോക്കോൾ പ്രകാരം, ഉയർന്ന സുരക്ഷാ സംവിധാനമുള്ളവർ വിദേശ യാത്രകൾ ഉൾപ്പെടെ എല്ലാ നീക്കങ്ങളെക്കുറിച്ചും അവരുടെ സുരക്ഷാ വിഭാഗത്തെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്, അതുവഴി മതിയായ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും. ഗാന്ധി ഈ നടപടിക്രമം സ്ഥിരമായി പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു.
Story Highlights : crpf letter to rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here