‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യമേറിയത്’; വീണ്ടും ഭിന്ന നിലപാടുമായി ശശി തരൂർ

വീണ്ടും ഭിന്ന നിലപാടുമായി ഡോ. ശശി തരൂർ എം.പി. ഇന്ത്യ-ചൈന ബന്ധത്തിലാണ് ശശി തരൂരിന്റെ വ്യത്യസ്ത നിലപാട്. മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച മൂല്യവത്തായ ഒന്നിനെ അടയാളപ്പെടുത്തിയെന്നാണ് ശശി തരൂരിന്റെ പ്രശംസ.
അവ്യക്തമായി തുടരുന്ന ഒരു തത്വത്തിന്റെ പുനഃസ്ഥാപനമാണ് മോദി-ഷി സംഭാഷണത്തിന്റെ കാതൽ. ചൈനയുടെ നീക്കങ്ങൾ വെറും അവസരവാദപരമല്ല. ചിന്ത്യയുടെ ആത്മാവ് ഒരിക്കൽ കൂടി ഉണർന്നിരിക്കുന്നതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ‘ചിന്ത്യയുടെ മടങ്ങിവരവ്’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് മാധ്യമത്തിലെ ലേഖനത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. ഗാൽവാൻ സംഘർഷം ഉയർത്തി ഇന്ത്യ-ചൈന ചർച്ചകളെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രശംസ.
ഇന്ത്യയും ചൈനയും എതിരാളികളല്ലെനന്നായിരുന്നു ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു. ഇന്ത്യ – ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Highlights : Shashi Tharoor react Modi -Xi Jinping meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here