പ്ലൂട്ടോയുടെ കളര്‍ചിത്രവുമായി നാസ.

പ്ലൂട്ടോയുടെ സ്‌റ്റൈലന്‍ കളര്‍ചിത്രങ്ങളുമായി ന്യൂ ഹൊറൈസന്‍സ് സ്‌പേസ് ക്രാഫ്റ്റ് വീണ്ടുമെത്തി. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നാസയുടെ ബഹിരാകാശ പേടകമാണ് ന്യൂ ഹൊറൈസന്‍സ്.

പ്ലൂട്ടോയോട് ഏറ്റവും അടുത്ത സമയത്ത് ന്യൂ ഹൊറൈസന്‍ എടുത്ത ഒരു കൂട്ടം ചിത്രങ്ങളില്‍ ചിലതാണ് നാസ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ പ്ലൂട്ടോയുടെ ഉപരിതലത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും കൂടുതല്‍ പഠനം നടത്താന്‍ സഹായകമാകുന്ന വിവരങ്ങള്‍ ലഭിച്ചേക്കും. മുമ്പ് ഹെറൈസണ്‍ അയച്ച മഞ്ഞ് പുറംതള്ളുന്ന പര്‍വ്വതങ്ങളുടെ ചിത്രങ്ങളേക്കാള്‍ വ്യക്തതയുള്ളതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ചിത്രങ്ങള്‍.

NO COMMENTS

LEAVE A REPLY