കോഴിക്കോട് 15 വയസുകാരിയെയും ആൺ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുംമരിച്ച നിലയിൽ കണ്ടെത്തി. ബാലുശേരിയിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നലിയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളും വീട്ടുകാരും സ്ഥലത്തെത്തി മൃതദേഹം സ്ഥിരീകരിച്ചു.
15 വയസുകാരിയെ ഇക്കഴിഞ്ഞ 19ന് പുലർച്ചെ 5.30ന് കാണാതായിരുന്നു. പെൺകുട്ടിയെ കാണാതായ ദിവസം തന്നെ ആൺ സുഹൃത്തിനെയും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാതായതിൽ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നലിയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : 15-year-old girl and boy friend were found dead in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here