ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നു : സോണിയ.

ശ്രീ നാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. എന്നാല്‍ ഗുരുദേവ ദര്‍ശനങ്ങളെ വര്‍ഗ്ഗീയ ശക്തികള്‍ ഏറ്റെടുക്കുന്നത് വഴി അദ്ദേഹത്തെ വഞ്ചിക്കുകയാണ് എന്നും  83 മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സോണിയ പറഞ്ഞു.

ഗുരു, ജനങ്ങളെ പ്രബുദ്ധരാക്കാന്‍ വേണ്ടി നിലകൊണ്ടു. അതിന് വേണ്ടിയാണ് എസ്.എന്‍.ഡി.പി. യോഗം സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് ഇത് ഏറ്റെടുത്തവര്‍ക്ക് ഗുരു ദര്‍ശനങ്ങളോട് കൂറുപുലര്‍ത്താനാകുമോ എന്നും സോണിയ ചോദിച്ചു. 1970 ല്‍    ആര്‍. ശങ്കറെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസ് നേത്യത്വമാണ് എന്നും പറഞ്ഞ സോണിയ ബിജെപിയെ പരോക്ഷമായും എസ്.എന്‍.ഡി.പി.യെ ശക്തമായും വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY