ആരാധന കടുത്താൽ ഇങ്ങനെയും കള്ളം പറയുമോ!!

കബാലിക്കു വേണ്ടിയുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് രജനീ ആരാധകർ. കബാലി കേക്കുണ്ടാക്കിയും പല തരത്തിൽ പ്രമോഷൻ നടത്തിയും അവർ ചിത്രം എത്തുന്നതിന്റെ ആവേശം പങ്കുവയ്ക്കുന്നു.എന്നാൽ,രജനീകാന്തിന്റെ കടുത്ത ആരാധകനായ തൃപ്പൂണിത്തുറ സ്വദേശി നടരാജൻ ചിന്തിച്ചത് വേറൊരു വഴിക്കാണ്.

കബാലിയുടെ ടൈറ്റിൽ സോംഗിന് പഞ്ച് പോരെന്നാണ് നടരാജന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ വേറിട്ടൊരു കബാലി സോംഗും തയ്യാറാക്കി ഇദ്ദേഹം. ഭാര്യയോട് കള്ളം പറഞ്ഞ് വാങ്ങിയ 10,000 രൂപയും പലിശയ്ക്ക് കടമെടുത്ത പണവും ഉപയോഗിച്ചാണ് ഈ കബാലി സോംഗ് ഒരുക്കിയത്.ഗാനം രചിച്ചതും ഈണമിട്ടതും പാടിയതുമെല്ലാം നടരാജൻ തന്നെ. കേടായ യു പിഎസ് നന്നാക്കാൻ പണം വേണമെന്നാണ് ഭാര്യയോട് കള്ളം പറഞ്ഞത്.

തൃപ്പൂണിത്തുറയിൽ സിഡി ഷോപ്പ് നടത്തുകയാണ് നടരാജൻ. സുഹൃത്ത് രമേഷ് പിഷാരടിയാണ് നടരാജനെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY