സെമി കോളൻ ടാറ്റുവിന്റെ അർത്ഥം ഇതാണ്

the idea behind semi colon tattoo

Subscribe to watch more

നിരവധി പേർ കൈയ്യിലും കഴിത്തിലുമായി ശരീരത്തിന്റെ പലഭാഗങ്ങളിലും ടാറ്റു ചെയ്യുന്നത് കണ്ടിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ പേരോ, എന്തെങ്കിലും വാചകങ്ങളോ, അതുമല്ലെങ്കിൽ ഡൂഡിലുകളോ ആണ് മിക്കവരും ടാറ്റു ചെയ്യാറ്.

എന്നാൽ അടുത്തിടെയായി കണ്ടു വരുന്ന ഒന്നാണ് സെമി കോളൻ ടാറ്റു. വെറുതെ ഭംഗിക്ക് വേണ്ടി മാത്രമല്ല സെമി കോളൻ ടാറ്റു ചെയ്യുന്നത്. കുഞ്ഞൻ ടാറ്റുവാണെങ്കിലും അവ പങ്കുവെക്കുന്ന അർത്ഥം വളരെ വലുതാണ്.

സെമി കോളൻ ടാറ്റു ഒരു പ്രതീകമാണ്. ആങ്‌സൈറ്റി, ഡിപ്രഷൻ, ആത്മഹത്യ പ്രവണതകൾ, എന്നീ നിത്യ ജീവിതത്തെ ബാധിക്കുന്ന മാനസീക അസ്വാസ്ഥ്യങ്ങളെ അതിജീവിച്ചവരുടെ വിജയത്തിന്റെ പ്രതീകം. 2013 ലാണ് ഇത് ആരംഭിച്ചത്.

ഒരു സെമി കോളൻ ഉപയോഗിക്കുന്നത് എന്തിനാണ് ??  ഒരു വാചകം എവിടെ വച്ച് അവസാനിപ്പിക്കണം എന്ന് അഴുത്തുകാരന് തീരുമാനിക്കാം. ചിലർ വാചകങ്ങൾ ഫുൾ സ്റ്റോപ്പിട്ട് അവസാനിപ്പിക്കുമ്പോൾ മറ്റു ചിലർ ഒരു സെമി കോളൻ ഇട്ട് വാചകങ്ങൾ അവസാനിപ്പിക്കാതെ മുന്നോട്ട് പോവുന്നു.

the idea behind semi colon tattoo

the idea behind semi colon tattoo

ഇവിടെ എഴുത്തുകാരൻ നാമും, എഴുതുന്ന വാചകങ്ങൾ നമ്മുടെ ജീവിതവുമാണ്. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ഫുൾ സ്റ്റോപ്പിട്ട് ജീവിതം അവസാനിപ്പിക്കാതെ സെമി കോളനിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന ഓരോരുത്തർക്കും ഒരു ട്രിബ്യൂട്ടാണ് ഈ സെമി കോളൻ ടാറ്റൂകൾ.

ഓരോ സെമി കോളനും പറയാനുള്ളത് അതിജീവനത്തിന്റെ കഥകൾ….

 

the idea behind semi colon tattoo

NO COMMENTS

LEAVE A REPLY