Advertisement

അമിതാബ് ബച്ചന്റെ ടെസ്റ്റ് ലൈവ് വൈറല്‍

December 1, 2016
Google News 0 minutes Read

ഫെയ്സ് ബുക്കില്‍ ലൈവിലെ അമിതാബ് ബച്ചന്റെ ടെസ്റ്റ് ലൈവ് വൈറലായി. ഫെയ്സ് ബുക്ക് ലൈവ് പരീക്ഷിക്കുകയാണ് എന്ന മുഖവുരയോടെയാണ് അമിതാബിന്റെ ആദ്യത്തെ ഫെയ്സ് ബുക്ക് ലൈവ് ആരംഭിച്ചത്. ലെജന്റ് എന്ന് അഭിസംബോധന ചെയ്ത് ആളെ തിരിച്ച ലജെന്റാണോ എന്ന് അമിതാബ് തിരിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പാക്കിസ്ഥാനില്‍ നിന്നുള്ള ആരാധകനോട് തന്റെ മുന്‍തലമുറ ലാഹോറില്‍ നിന്നുള്ളവരാണെന്നും ബച്ചന്‍ പറയുന്നു. കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ആളേയും ബച്ചന്‍ പേരെടുത്ത് വിഷ് ചെയ്യുന്നുണ്ട്.

താങ്കള്‍ ഇപ്പോഴും ചെറുപ്പമാണ് എന്ന് വന്ന കമന്റിനോട്, നിങ്ങള്‍ക്ക് തെറ്റി എനിക്ക് 75 വയസ്സുണ്ടെന്നും അമിതാബ് പറയുന്നു.
രണ്ടായിരത്തിടുത്ത് പേരാണ് വീഡിയോ പതിനഞ്ച് മിനിട്ടിനകം ഷെയര്‍ ചെയ്തത്. ലൈവ് അവസാനിച്ചിട്ടും ഇപ്പോഴും നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here