Advertisement

ഈ ഭക്ഷണത്തിന്റെ വില ഒരു ടീസ്പൂണിന് 25 ലക്ഷം !!

February 13, 2017
Google News 1 minute Read
worlds most expensive food albino white gold caviar

മീൻമുട്ട കഴിക്കുന്നത് നമുക്ക് ഭയങ്കര ഇഷ്ടമാണ്. നല്ല വെളിച്ചെണ്ണയിൽ വേപ്പിലചേർത്ത് വറുത്തെടുത്ത മീൻ മുട്ടയ്ക്ക് ഒരു പ്രത്യേക രുചിയാണ്. അത് മാത്രം മതി ഒരു പറ ചോറ് കഴിക്കാൻ എന്ന് മീൻമുട്ട പ്രേമികൾ പറയും. പലപ്പോഴും മീൻ വാങ്ങുമ്പോൾ മീനിന്റെ അകത്ത് നിന്ന് തന്നെ മുട്ട നമുക്ക് ലഭിക്കാറുണ്ട്. അല്ലാതെ പുറത്ത് നിന്ന് വാങ്ങായിലും അധികം വിലയൊന്നുമാവില്ല ഇതിന്.

എന്നാൽ അൽബിനോ മത്സ്യത്തിന്റെ മുട്ട കഴിച്ചിട്ടുണ്ടോ ? കഴിക്കാൻ വഴിയില്ല. കാരണം ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യൻ രൂപ നൽകേണ്ടി വരും ഇത് കഴിക്കാൻ !! തെക്കൻ കാസ്പിയൻ കടലിൽ മാത്രം കാണപ്പെടുന്ന ഒന്നാണ് അൽബിനോ മത്സ്യം.

അൽബിനോ മത്സ്യത്തിന്റെ മുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന അൽബിനോ വൈറ്റ് ഗോൾഡ് കവിയാർ എന്നാണ് ശരിക്കും ഈ വിഭവത്തിന്റെ പേര്. ലോകത്തെ ഏറ്റവും വിലക്കൂടിയ ഭക്ഷണമാണ് ഇത്.  അൽബിനോ മത്സ്യത്തിന്റെ മുട്ടയോടപ്പം ഭക്ഷണത്തിൻറെ രുചിക്കായി 22 കാരറ്റ് സ്വർണവും ചേർക്കുന്നുണ്ട്. ഇതാണ് ഭക്ഷണത്തിനെ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം ആക്കുന്നത്. ഒരു കിലോ കവിയാറിന് 3 ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യൻ രൂപ !!

സ്വർണ്ണം ചേർത്തില്ലെങ്കിലും പൈസയ്ക്ക് വലിയ കുറവൊന്നും ഇല്ല അൽബിനോ വൈറ്റ് ഗോൾഡ് കവിയാറിന് ഏകദേശം നാല് ലക്ഷം ഇന്ത്യൻ രൂപയാണ് സ്വർണ്ണം ചേർക്കാത്ത കവിയാറിൻറെ വില.

worlds most expensive food albino white gold caviar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here