ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് വെടിവെപ്പ് / ചിത്രങ്ങൾ

ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് വെടിവെപ്പ്. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലായിരുന്നു അക്രമി ആക്രമണം നടത്തിയത്. വെടിവെപ്പിനു മുമ്പ് കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്. ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

firing in front of BRITISH PARLIAMENT (3)

 

വെടിവെപ്പിനെ തുടർന്ന് പൊതുസഭ നിർത്തിവെച്ച സ്പീക്കർ അംഗങ്ങളോട് ചേംബറിൽ തുടരാൻ നിർദ്ദേശിച്ചു. പാർലമെന്റിനു പുറത്ത് ആയുധധാരികളെ കണ്ടതായി പാർലമെൻറിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ ഒരു ഡസൻ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റോയിറ്റേഴ്സ് ഫോട്ടോഗ്രാഫർ പറഞ്ഞു.firing in front of BRITISH PARLIAMENT (1)

firing in front of BRITISH PARLIAMENT (2)

 

 

At least one dead after car mows down pedestrians on Westminster Bridge

NO COMMENTS

LEAVE A REPLY