Advertisement

ഖത്തറിലേക്ക് ഇനി യുഎഇയിൽനിന്ന് വിമാന സർവ്വീസുകൾ ഇല്ല

June 5, 2017
Google News 1 minute Read
etihad airways

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതിന് തൊട്ടുപിന്നാലെ വിമാന സർവ്വീസുകളും റദ്ദാക്കാൻ ഒരുങ്ങി യുഎഇ. ദോഹയിലേക്കും തിരിച്ചും വിമാന സർവ്വീസുകൾ നടത്തില്ലെന്ന് എത്തിഹാദ് എയർവേസ് അറിയിച്ചു. നാളെ മുതൽ സർവ്വീസുകൾ ഉണ്ടാകില്ലെന്നും എത്തിഹാദ് എയർവേസ് വ്യക്തമാക്കി.

നാളെ പ്രദേശിക സമയം 2.45നായിരിക്കും ദേഹയിലേക്കുള്ള അവസാന വിമാനമെന്നും അവർ അറിയിച്ചു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള ബന്ധം യുഎഇ അടക്കം നാല് രാജ്യങ്ങൾ അവസാനിപ്പിച്ചിരുന്നു.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്നും രാജ്യവുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്‌റൈൻ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ ബഹ്‌റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ഭീകരവാദം പ്രോത്സാഹിച്ചെന്നും കാണിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.

etihad airways | Gulf | Bahrain | UAE | Eagypt | Qatar |

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here