ഡൽഹിയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ പൊട്ടിത്തെറി

ഡൽഹിയിൽ വിമാനത്തിൽ പൊട്ടിത്തെറി. പാർക്കിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. തൊട്ടടുത്ത് യാത്രക്കാരുമായി തയ്യാറായി നിൽക്കുകയായിരുന്ന ഇന്റിഗോ വിമാനത്തിന്റെ ജനൽചില്ലുകൾ തകർന്നു. മുംബൈയിലേക്കുള്ള യാത്രക്കാരുമായി തയാറായി നിൽക്കുകയായിരുന്നു ഇൻഡിഗോ.

വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

സംഭവത്തെ തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പൈസ് ജെറ്റിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

NO COMMENTS