അമർനാഥ് യാത്ര പുനരാരംഭിച്ചു

heavy rain and landslide amaranth journey halted temporarily amarnath journey restarted

കശ്മീർ താഴ്വരയിലെ സുരക്ഷാപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു. ഭഗവതി നഗറിൽ നിന്ന് 4,411 തീർഥാടകരുടെ സംഘം യാത്ര ഇന്ന് അമർനാഥ് തീർഥാടനത്തിനായി തിരിച്ചു. 140 വാഹനങ്ങളിലായി പുലർച്ചെ 4.05 നാണ് ഇവർ യാത്ര തിരിച്ചത്. ശനിയാഴ്ചയാണ് സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാസേന അമർനാഥ് യാത്ര തടഞ്ഞത്. കാലാവസ്ഥ പ്രതികൂലമായതും യാത്രയെ തടസ്സപ്പെടുത്തിയിരുന്നു.

 

 

amarnath journey restarted

NO COMMENTS