Advertisement

അമർനാഥ് പ്രളയത്തിന് കാരണം മേഘവിസ്ഫോഡനം അല്ല : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

July 9, 2022
Google News 2 minutes Read
cloudburst not reason for amarnath flood

അമർനാഥ് പ്രളയത്തിനു കാരണം മേഘ വിസ്ഫോഡനം അല്ലെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദുരന്തത്തിൽ മരണം 16 ആയി. കാണാതായ 40 പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമായി തുടരുന്നു.കരസേന, എൻഡിആർഎഫ്, എസ്എഡിആർഎഫ്, ബിഎസ്എഫ് എന്നിവരുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീർത്ഥ യാത്ര രണ്ട് ദിവസത്തിനകം പുണരാരംഭിക്കുമെന്ന് സിആർപിഎഫ് അറിയിച്ചു. ( cloudburst not reason for amarnath flood )

അമർനാഥ് പ്രളയത്തിന് കാരണം മേഘ വിസ്ഫോടനം അല്ലെന്നും, മലമുകളിൽ പെയ്ത ശക്തമായ മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മൃത്യുഞ്ചയ് മോഹപാത്ര അറിയിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുമ്പോഴും രക്ഷപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്ത മേഖലയിൽ നിന്ന് 15,000ത്തോളം ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തകർന്നു പോയ വഴി പുനർ നിർമ്മിക്കാനുള്ള പ്രവർത്ഥനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരുക്കേറ്റ 65 തീർത്ഥാടകരെ കരസേനയുടെയും ബി എസ് എഫിന്റെയും ഹെലികോപ്റ്ററുകളിൽ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് അമർനാഥ് ക്ഷേത്ര അധികൃതർ അറിയിച്ചു. ഇതിനകം 35 പേര് ആശുപത്രി വിട്ടു.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

ജമ്മുകശ്മീർ ഐജി വിജയകുമാർ അടക്കം ഉന്നത പോലീസ് സൈനിക ഉദ്യോഗസ്ഥർ നേരിട്ടാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കരസേനയുടെ യും ബിഎസ്എഫിന്റെയും എഎൽഎച്ച് ധ്രൂവ്, എംഐ – 17 v5, ചിനുക് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. കരസേനയുടെ ഡോഗ് സ്‌ക്വാഡ് കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. രണ്ട് മെഡിക്കൽ സംഘങ്ങളെയും കരസേന ദുരന്ത നിവാരണ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

Story Highlights: cloudburst not reason for amarnath flood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here