ഗ്രീസിൽ ഭൂചലനം: രണ്ടു മരണം, നിരവധി പേർക്ക് പരുക്ക്

greece earthquake 2 killed

ഗ്രീസിലെ കോസ് ദ്വീപിലുണ്ടായ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. നിരവധിയാളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി കനത്ത ഭൂകമ്പമുണ്ടായത്.

ടർക്കിഷ് നഗരമായ മർമാരിസിനു സമീപമായിരുന്നു ഭൂകമ്പം. ഇവിടുത്ത ഒരു പ്രമുഖ ടൂറിസം റിസോർട്ടിൽ നിന്ന് രണ്ടു പേരെ രക്ഷപ്പെടുത്തി. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ ദിവസവും ഇവിടെ ഏഗിയന്‍ കടല്‍തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

 

greece earthquake 2 killed

NO COMMENTS