Advertisement

‘മോദിയുടെ ഗ്യാരൻ്റി കേരളത്തിലെത്തിക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്’: കെ സുരേന്ദ്രൻ

April 27, 2024
Google News 2 minutes Read

സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഞാൻ നന്ദി അറിയിക്കുന്നു.

നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ കഴിഞ്ഞ 41 ദിവസങ്ങളായി എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.

പ്രചരണത്തിൽ ഇടതു- വലത് മുന്നണികളേക്കാൾ ഒരുപടി മുമ്പിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച് പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എൽഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എൻഡിഎക്ക് സാധിച്ചു. ഒരിക്കൽ കൂടി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളായ വോട്ടർമാർക്കും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ വിജയത്തിന് വേണ്ടി അക്ഷീണം പോരാടിയ പ്രവർത്തകർക്കും നന്ദിയെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഞാൻ നന്ദി അറിയിക്കുന്നു.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ കഴിഞ്ഞ 41 ദിവസങ്ങളായി എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. പ്രചരണത്തിൽ ഇടതു- വലത് മുന്നണികളേക്കാൾ ഒരുപടി മുമ്പിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച് പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എൽഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എൻഡിഎക്ക് സാധിച്ചു. ഒരിക്കൽ കൂടി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളായ വോട്ടർമാർക്കും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ വിജയത്തിന് വേണ്ടി അക്ഷീണം പോരാടിയ പ്രവർത്തകർക്കും നന്ദി.
-കെ.സുരേന്ദ്രൻ

Story Highlights : K Surendran Praises BJP workers in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here