Advertisement

ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഇന്നോവ കാർ കത്തിനശിച്ചു

August 26, 2017
Google News 1 minute Read
innova car caught fire while running

ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഇന്നോവ കാർ കത്തി നശിച്ചു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീ പിടിച്ചത്.

മുക്കം സ്വദേശികളായ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽ പെട്ടയുടൻ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് കാറിലെ തീ അണച്ചത്. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു.

കാറിന്റെ ബോണറ്റിന് ഉള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

innova car caught fire while running

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here